Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thai Ship

ഗു​ജ​റാ​ത്തി​ലേ​ക്ക് വ​ന്ന ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ഹോ​ർ​മു​സി​ൽ ആ​ക്ര​മ​ണം; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

ദു​ബാ​യി: ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം. മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​പ്പ​ലു​ക​ളി​ൽ പ്രൊ​ജ​ക്ടെ​ലു​ക​ൾ പ​തി​ച്ച​താ​യി സ​മു​ദ്ര​സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന താ​യ് ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. യു​എ​ഇ​യി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു താ​യ് പ​താ​ക​യു​ള്ള ച​ര​ക്ക് ക​പ്പ​ൽ. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

താ​യ് പ​താ​ക​യു​ള്ള ച​ര​ക്ക് ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി താ​യ്‌​ല​ൻ​ഡ് നാ​വി​ക​സേ​ന സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 23 താ​യ് ജീ​വ​ന​ക്കാ​ർ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​താ​യും നാ​വി​ക​സേ​ന വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ 20 ജീ​വ​ന​ക്കാ​രെ ഒ​മാ​ൻ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

ബാ​ക്കി​യു​ള്ള മൂ​ന്ന് പേ​ർ​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യും ഒ​മാ​ൻ നാ​വി​ക​സേ​ന അ​റി​യി​ച്ചു. താ​യ്‌​ല​ൻ​ഡ് നാ​വി​ക​സേ​ന ആ​ക്ര​മ​ണം ന​ട​ന്ന ക​പ്പ​ലി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up